രാജ്യം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ആ നേമത്ത്
മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം ലഭിക്കുന്നത്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആവശ്യം. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുമ്പോൾ അത് ബി ജെ പി ക്ക് വലിയ തിരിച്ചടിയാകാൻ ഇടയുണ്ട്.
Also Read:ട്രെയിനിൽ 16 കിലോ സ്വർണവുമായി തൃശ്ശൂർ സ്വദേശികൾ പിടിയിൽ
മറ്റു നേതാക്കളിൽ കെ മുരളീധരന്‍റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു
എന്നാല്‍ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് തടസം. കെ മുരളീധരന്‍ മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കെ മുരളീധരന് വേണ്ടി മാത്രം ഇളവ് അനുവദിച്ചാല്‍ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റുള്ളവരുടെ അതൃപ്തിക്കും അത് കാരണമായേക്കാം.
Post Your Comments