ബ്രസീലിനെ മാരക്കാന സ്റ്റേഡിയം ഇനി ഫുട്ബാൾ ഇതിഹാസം പെലെയുടെ പേരിൽ അറിയപ്പെടും. റിയോ ഡി ജനീറോ നിയമനിർമ്മാണസഭയിൽ നടന്ന വോട്ടെടുപ്പിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ തീരുമാനമായത്. എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ – റെയ് പെലെ സ്റ്റേഡിയം’ എന്ന പേരിൽ ഇനി അറിയപ്പെടും. റിയോ ഗവർണറുടെ അഗീകാരം കൂടി കിട്ടിയാൽ പേര് ഔദ്യോഗികമായി നിലവിൽ വരും.
1969ൽ തന്റെ കരിയറിലെ 1000-ാം ഗോൾ നേടിയത് മാരക്കാന സ്റ്റേഡിയത്തിലാണ്. 1950 ലോകകപ്പ് ഫൈനലിൽ ബ്രസീൽ യുറഗ്വായോടു തോറ്റതും മാരക്കാനയിലായിരുന്നു. സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനു വേണ്ടി ആവശ്യമുയർത്തിയ പത്രപ്രവർത്തകൻ മരിയോ ഫിൽഹോയുടെ പേരിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
Post Your Comments