Latest NewsIndiaNews

ഒരു കൈയില്‍ കോടാലിയും മറ്റേതിൽ അറുത്തെടുത്ത തലയും; കീഴടങ്ങാനെത്തിയ യുവാവിനെക്കണ്ടു ഞെട്ടി പോലീസുകാർ

തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു.

സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 35 വയസുകാരനായ ബ്രിജേഷ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ധീരജ് ശുക്ല എന്ന യുവാവാണ് കൊലപാതകം ചെയ്തത്. ബ്രിജേഷും ധീരജിന്റെ സഹോദരിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തു തന്റെ 22 വയസുള്ള സഹോദരിയുമായി ബ്രിജേഷ് നാടുവിട്ടതിന്റെ പ്രതികാരമാണ് ഈ കൊലപാതകം.

ബ്രിജേഷ് ബര്‍മന്റെ അറുത്തെടുത്ത തലയുമായാണ് ധീരജ് ശുക്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഒരു കൈയില്‍ കോടാലിയുമായാണ് യുവാവ് സ്‌റ്റേഷനില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

read also:‘ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും പാവപ്പെട്ടവരാണ്’; ബിജെപിക്ക് ബദല്‍ ഇടതുപക്ഷം മാത്രമാണെന്ന് കോടിയേരി

കൃഷിയിടത്തില്‍ വച്ചാണ് ബ്രിജേഷ് ബര്‍മനെ ധീരജ് ആക്രമിച്ചത്. തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു. തുടര്‍ന്നാണ് ബ്രിജേഷിനെ യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ധീരജിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button