COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 390 പേർക്ക്

ജിദ്ദ: സൗദിയിലെ കൊറോണ വൈറസ് രോഗികളിൽ രോഗമുക്തരാവുന്നവരുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഇന്ന് 390 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എന്നാൽ അതേസമയം രോഗമുക്തരായവരുടെ എണ്ണം 267 ആണ്.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേർ കൂടി മരിക്കുകയുണ്ടായി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,81,348 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,71,850 പേർക്കും രോഗം ഭേദമായിട്ടുണ്ട്. ആകെ മരണസംഖ്യ 6551 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2947 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 538 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 164, കിഴക്കൻ പ്രവിശ്യ 66, മക്ക 48, വടക്കൻ അതിർത്തി മേഖല 30, മദീന 29, അൽ ഖസീം 15, ഹാഇൽ 10, അസീർ 7, അൽജൗഫ് 7, ജീസാൻ 7, നജ്റാൻ 3, തബൂക്ക് 2,

shortlink

Related Articles

Post Your Comments

Related Articles


Back to top button