COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 3000 നഴ്​സുമാർ; ആശങ്ക അറിയിച്ച് ഐ.സി.എൻ

മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ കൊറോണ വൈറസ് രോഗം ബാധിച്ച്​ 60 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത്​ 3,000 നഴ്​സുമാർ മരണമടഞ്ഞതായി നഴ്​സുമാരുടെ അന്താരാഷ്​ട്ര കൗൺസിൽ (ഐ.സി.എൻ) അറിയിക്കുകയുണ്ടായി. ഇക്കാരണങ്ങൾ കൊണ്ട്​ 2021ന്‍റെ പകുതി മുതൽ നഴ്​സിങ്​ ജോലിയിൽ നിന്നും ആളുകളുടെ വലിയ കൊഴിഞ്ഞുപോക്ക്​ പ്രതീക്ഷിക്കാമെന്നും ഐ.സി.എൻ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്.

കൊറോണ വൈറസ്​ മഹാമാരിക്ക്​ പിന്നാലെ നഴ്​സുമാർ ഒന്നടങ്കം വലിയ രീതിയിലുള്ള പ്രയാസത്തിലൂടെ കടന്നുപോകേണ്ട സാഹചര്യമുണ്ടായെന്നും അവർ പറയുകയുണ്ടായി. മാനസിക പിരിമുറുക്കവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ്​ സമ്മർദ്ദങ്ങളും കാരണം ലക്ഷക്കണക്കിന്​ നഴ്​സുമാർ തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ പരിചയസമ്പന്നരായ കുറച്ച്​ നഴ്​സുമാർ മാത്രം ഈ മേഖലയിൽ അവശേഷിക്കുന്നതിലേക്ക്​ നയിക്കുമെന്നും ഐ.സി.എൻ പറയുകയുണ്ടായി.

ആഗോളതലത്തിൽ നഴ്​സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതൽ പുതിയ നഴ്​സുമാരെ പരിശീലിപ്പിക്കുന്നതിനും നിലവിലുള്ളവരെ തൊഴിലിൽ തുടരാൻ പ്രോത്സാഹിപ്പിക്കാൻ മികച്ച ശമ്പള പാക്കേജിനും വേണ്ടി സർക്കാരുകൾ വലിയ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും ഐ.സി.എൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button