
ആരോഗ്യകരമായ കാര്യങ്ങൾ വരുമ്പോൾ പലരും മടിയന്മാരും മടിച്ചികളുമാണ്. എന്നാൽ, ഈ മടി ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് സ്ത്രീകളിൽ. സൊകാര്യഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും സ്ത്രീകൾ അത്ര കാര്യമായി എടുക്കാറില്ല. പലരും ഇതിൻ്റെ പ്രശ്നങ്ങളെ കുറിച്ച് ബോധവതികളല്ല.
Also Read:ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിക്കേണ്ടവർ; ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല: പി. സി. ചാക്കോ
യോനിയിലെ അണുബാധ അകറ്റാന്‍ സഹായിക്കും എന്ന പേരില്‍ പല തരത്തിലുള്ള ലോഷനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ യോനി ഭാഗത്ത് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ പുരട്ടുന്നത് നല്ലതല്ല. ഇത് ഭാവിജീവിതത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ലൈംഗിക രോഗങ്ങള്‍ക്ക് വരെ ഇത്തരം വസ്തുക്കൾ കാരണമായേക്കാം. യോനി വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാന്‍ പ്രകൃതിദത്തമായ സുരക്ഷിത മാര്‍ഗങ്ങള്‍ മാത്രമേ പ്രയോഗിക്കാവൂ.
യോനിയിലെ അണുബാധയെ ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമായ ഔഷധമാണ് കറ്റാര്‍വാഴ. യോനിയില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയാണെങ്കില്‍. കറ്റാര്‍വാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് യോനിഭാഗത്ത് പുരട്ടുക. ഇത് അണുക്കളെ ഇല്ലാതാക്കുന്നതോടെ അസ്വസ്ഥതകള്‍ ഇല്ലാതാകും. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ വരാനുള്ള സാധ്യതയെയും ഇല്ലാതാക്കാന്‍ സാധിക്കും.
Post Your Comments