COVID 19Latest NewsKeralaNews

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേരളത്തിൽ കോവിഡ് കേസുകൾ കുറയുന്നതിൽ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ. ആഴ്ചകൾക്ക് മുൻപ് വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ കേസുകൾ കുറയുകയാണ്. ഒരു മാസത്തിനുള്ളിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Read Also : സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചു 

മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ ഉയരുന്നതിൽ ആശങ്കയും കേന്ദ്രസർക്കാർ രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ചുരുങ്ങിയ സമയം കൊണ്ട് ഇരട്ടിയായി. എന്നാൽ കേരളത്തിൽ അത് പകുതിയായി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 2133 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന്റെ ഈ പ്രതിരോധ പ്രവർത്തനം അഭിനന്ദനീയമാണ്. ഒരു സംസ്ഥാനത്തും കൊറോണ വാക്‌സിന്റെ കുറവ് ഇല്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button