ലക്നൗ: യുപിയിൽ 17കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.
ചിത്രക്കൂട് ബര്‍ഗഡ് കുര്യാദി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. വീട്ടില്‍ നിന്ന് കാണാതായ 17കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മകളെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുണ്ടായി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments