കുമളി ; പമ്പ്ഹൗസിനു കെട്ടിട നമ്പർ അനുവദിക്കാൻ ഏലം കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് അജികുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 10,000 രൂപയും കണ്ടെത്തുകയുണ്ടായി. ചെങ്കര കുരിശുമല സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലാണു നടപടി എടുത്തിരിക്കുന്നത്. ഏലത്തോട്ടത്തിൽ നിർമിച്ച പമ്പ്ഹൗസിനു കെട്ടിട നമ്പർ ലഭിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെങ്കിലും കൈക്കൂലിയായി 15000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. 3 ദിവസം മുൻപ് 5,000 രൂപ കൊടുത്തു.
ബാക്കി 10,000 രൂപയും കൂടി കിട്ടാതെ നമ്പർ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിജയകുമാർ വിജിലൻസിനെ സമീപിക്കുകയുണ്ടായത്. വിജിലൻസ് നൽകിയ 10,000 രൂപ ഇന്നലെ അജികുമാറിന് കൈമാറി. തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്നു സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജികുമാർ. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Post Your Comments