മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല.
വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 211 പേരാണ് ബുധനാഴ്ച ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,329 ആയി ഉയർന്നു.
Post Your Comments