ധനമന്ത്രി തോമസ് ഐസക്കിനും, സ്പീക്കർ പി. ശ്രീരാമകൃഷ്ണനും തെരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് നിഷേധിച്ചതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോ മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചതെന്ന് കാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു..
‘മന്ത്രിമാർക്ക് ഡോളർക്കടത്താണ് പ്രശ്‌നമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് മുഖ്യമന്ത്രിയാണ്. സിപിഎം-കോൺഗ്രസ് അന്തർധാര സജീവമായത് കൊണ്ടാണ് മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്. കോൺഗ്രസിൽ നിന്നും ആത്മാഭിമാനമുള്ള പ്രവർത്തകർ ബി.ജെ.പിയിലേക്ക് ഒഴുകുകയാണ്’. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
‘എൽഡിഎഫിന്റെ വർഗീയ രാഷ്ട്രീയത്തെയും അഴിമതിയേയും നേരിടാനുള്ള ഏക ബദൽ എൻ.ഡി.എയാണ്. അമിത് ഷാ ചോദിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ ഉത്തരം മുട്ടിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വിജയസാധ്യത മുൻനിർത്തിയാണ്’. കെ. സുരേന്ദ്രൻ പറഞ്ഞു.
Post Your Comments