പത്തനാപുരം; മോട്ടർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയെന്ന പരാതിയിൽ എൻസിപി സംസ്ഥാന കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുണ്ടയം മൂലക്കട ഷാജഹാൻ മൻസിലിൽ ടി.അയൂബ് ഖാൻ(63) ആണു അറസ്റ്റിൽ ആയിരിക്കുന്നത്. ഇടത്തറ സ്വദേശി റാണി മോഹന്റെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ അനുവദിച്ച പത്തനാപുരം, ചടയമംഗലം, കോന്നി ജോ.ആർടി ഓഫിസുകളിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയെന്നാണു പൊലീസ് പറഞ്ഞു. പതിനഞ്ചിലധികം പേർ ഇതുവരെ പരാതിയുമായി എത്തിയിട്ടുണ്ട്.
Post Your Comments