ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തിനും എന്‍.ഐ.എക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. രാജസ്ഥാന് സ്വദേശി മുഹമ്മദ് അസ്ലം നല്കിയ ഹർജിയിലാണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്, ജസ്റ്റിസ് ബി.ആര്. ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2020 ജൂലൈയില്‍ അസ്ലമടക്കം 11 പേരെയാണ് സ്വര്‍ണക്കടത്തിന് ജയ്പൂർ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയതത്. അസ്ലമിന് ഭീകരപ്രവര്‍ത്തകരോ സംഘടനകളോ ആയി ബന്ധം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണക്കടത്ത് മാത്രമേ യു.എ.പി.എ നിയമപ്രകാരമുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുകയുള്ളൂ എന്ന കേരള ഹൈക്കോടതി വിധി അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടികാട്ടി.
Post Your Comments