ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 26 ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യവത്ക്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15 ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : മമതയ്ക്ക് തിരിച്ചടി നൽകി വീണ്ടും ഒരു മന്ത്രിയും എംഎൽഎയും ബിജെപിയിൽ ചേർന്നു
അതേസമയം, കര്‍ഷക സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണത്തില്‍ തുടരുന്ന നാള്‍വരെ തലസ്ഥാനത്ത് സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ നരേന്ദ്ര ടിക്കായത്ത് അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments