തിരുവനന്തപുരം; സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍ ഒഴിവായെങ്കിലെന്ത്, പട്ടികയില്‍ കയറിയത് പിഎച്ച്ഡിക്കാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍. ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചാണ് സി.പി.എം ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. 83 പേരുടെ പട്ടികയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പുറത്തിറക്കിയത്. ഇതില്‍ യുവാക്കളും പുതുമുഖങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒപ്പം അക്കാദമിക തലത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
Read Also : ഭാര്യയെ മത്സരിപ്പിക്കണമെന്ന് എന്റെ മനസില്‍ പോലും ഉണ്ടായിരുന്നില്ല
രണ്ട് ഡോക്ടര്‍മാരാണ് പട്ടികയില്‍ ഉള്ളത്. എല്ലുരോഗ വിദഗ്ദ്ധനും പൊതുപ്രവര്‍ത്തകനുമായ ഡോ.ജെ. ജേക്കബ് ആണ് ഒരാള്‍. ഇദ്ദേഹം തൃക്കാക്കരയില്‍ പി.ടി തോമസിനെയാണ് നേരിടുക. 2016 ല്‍ ചവറയില്‍ ആര്‍.എസ്.പിയെ പൂട്ടിയ വിജയന്‍ പിള്ളയുടെ മകന്‍ ഡോ.സുജിത് വിജയനാണ് ലിസ്റ്റിലെ രണ്ടാമത്തെ ഡോക്ടര്‍. അച്ഛന്റെ എതിരാളിയായിരുന്ന ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിനെതിരെയാണ് ഡോ സുജിത് മത്സരിക്കുന്നത്.
ഡോക്ടര്‍മാരെ കൂടാതെ ഒരു ആര്‍കിടെക്ട്, പി.എച്ച്.ഡി ഡോക്ടറേറ്റ് നേടിയ രണ്ട് പേര്‍, 28 അഭിഭാഷകര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയിലെ 14 പേര്‍ ബിരുദാനന്തര ബിരുദധാരികളാണ്. 42 പേര്‍ ബിരുദധാരികളും. അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ട നാല് പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. ജെയ്ക്.സി. തോമസ്, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, പി.മിഥുന എന്നിവരാണവര്‍.
Post Your Comments