KeralaLatest NewsNewsCrime

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; രണ്ടുപേർ അറസ്റ്റിൽ

കൊടകര: എ​യ​ര്‍ഫോ​ഴ്‌​സി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെയ്ത തട്ടിപ്പ്. കേ​സി​ല്‍ ര​ണ്ടു​പേ​രെ പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊ​ല്ലം കൊ​ട്ട​ര​ക്ക​ര സ്വ​ദേ​ശി എ​യ​ര്‍ഫോ​ഴ്‌​സ് അ​രു​ണ്‍ എ​ന്ന അ​രു​ണ്‍ച​ന്ദ്ര​പി​ള്ള (34), സ​ഹാ​യം ന​ല്‍കി​യ പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​നി അ​നി​ത എ​ന്നി​വ​രെ​യാ​ണ് കൊ​ട​ക​ര പൊ​ലീ​സ് അറസ്റ്റ് ചെയ്തിക്കുന്നത്. ഹൊ​സൂ​രി​ലും മ​റ്റ് ത​ട്ടി​പ്പി​ന്​ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എ​യ​ര്‍ഫോ​ഴ്‌​സി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി 150ല​ധി​കം പേ​രി​ല്‍നി​ന്ന് ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. നേരത്തെ ക​ള​മ​ശ്ശേ​രി​യി​ലും മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന പ്ര​തി, പ​ണം ത​ട്ടി​യെ​ടു​ത്ത ശേ​ഷം ക​ര്‍ണാ​ട​ക​യി​ലെ ഹൊ​സൂ​രി​ല്‍ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. പ്ര​തി​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി, കൊ​ല്ലം, പാ​ല​ക്കാ​ട്, കൊ​ര​ട്ടി, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​യ​ര്‍ഫോ​ഴ്‌​സ് ജോ​ലി വാ​ഗ്ദാ​ന ത​ട്ടി​പ്പ്​ പ​രാ​തി​യു​ണ്ട്. താം​ബ​ര​ത്തെ എ​യ​ര്‍ഫോ​ഴ്​​സ്​ കേ​ന്ദ്ര​ത്തി​ൽ മു​മ്പ്​ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്ത​പ്പോ​ഴു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് നടത്തുകയുണ്ടായത്. പാ​ങ്ങോ​ട് പ​ട്ടാ​ള ക്യാ​മ്പി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി​യു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button