Latest NewsKeralaNews

ആഞ്ഞുപിടിച്ചാൽ ആറന്മുള ഇങ്ങ് പോരും; ഓര്‍ത്തഡോക്‌സ് സഭാംഗത്തെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി, ഒപ്പം നിന്ന് ക്രൈസ്തവ സഭകൾ ?

ഓർത്തഡോക്സ് സഭ നിർണായക ശക്തിയായ ആറന്മുള നിയോജക മണ്ഡലത്തിൽ സഭയിൽ നിന്നൊരാളെ സ്ഥാനാർഥിയായി രംഗത്തിറക്കണമെന്ന ആവശ്യം ബി.ജെ.പിയിൽ ശക്തമായി. അതിനാൽ ഓർത്തഡോക്സ് സഭയ്ക്ക് താത്പര്യമുള്ള ഒരു നേതാവിനെ രംഗത്തിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താൽപര്യം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി സ്ഥാനാർഥി നിർണ്ണയം അവസാന ഘട്ടത്തിലാണ്.

അതേസമയം, ഓർത്തഡോക്സ് സഭാംഗമായ ഒരു മാധ്യമ പ്രവർത്തകനെ ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നതിനായി സന്ദർശിച്ചിരുന്നു. ഓർത്തഡോക്സ് സഭാംഗങ്ങളായ മറ്റു പ്രവർത്തകരും ബി.ജെ.പി നേതൃത്വത്തിൻ്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണ നേടാനുള്ള തീവ്ര ശ്രമങ്ങൾ ബി.ജെ.പി നടത്തിവരികയാണ്. ഇതോടൊപ്പം യാക്കോബായ സഭാധികൃതർ ഉൾപ്പടെയുള്ള വിവിധ സഭാ മേലധ്യക്ഷന്മാരുമായി, കേന്ദ്ര മന്ത്രിമാരുൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

ബി.ജെ.പിക്ക് പരമ്പരാഗത വോട്ടുകളുള്ള ആറന്മുള മണ്ഡലത്തിൽ 2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന കെ. സുരന്ദ്രന് അൻപതിനായിരത്തിനടുത്ത് വോട്ട് ലഭിച്ചിരുന്നു .ഈ അവസരത്തിൽ കോന്നി പോലെയുള്ള എ ക്ലാസ് മണ്ഡലമായാണ് ആറന്മുളയേയും ബി.ജെ.പി കാണുന്നത്. ഈ സാഹചര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഓർത്തഡോക്സ് സഭാംഗങ്ങളെ മത്സര രംഗത്ത് ഇറക്കുമ്പോൾ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പിന്തുണ കൂടി ലഭിച്ചാൽ വൻ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി നേതാക്കൾക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button