കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായി. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ തിങ്കളാഴ്ച (മാർച്ച്-8 ) വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ നാല് പേര്‍ അഗ്നിശമനാ സേനാംഗങ്ങളാണ്. റെയില്‍വേ പോലീസ് സേനാംഗവും സ്ഥലം എഎസ്‌ഐയും മരിച്ചവരില്‍ ഉള്‍പ്പെടും. തീ അണയ്ക്കാനുളള ശ്രമത്തിനിടെയാണ് ഇവര്‍ മരിച്ചത്.
തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുകയെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈസ്റ്റേണ്‍ റെയില്‍വേയുടെ ടിക്കറ്റ് റിസർവേഷൻ സെര്‍വ്വറുകളും കമ്മ്യൂണിക്കേഷന്‍, സിഗ്‌നല്‍, ടെലികോം വിഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്ന ഫ്ളോറിലാണ് അപകടം ഉണ്ടായത്. ദുരന്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments