MollywoodLatest NewsCinemaBollywoodNewsIndia

വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന ഭാരതീയ സംസ്ക്കാരത്തിനെതിരെ വിദ്യാബാലൻ

ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് വിദ്യാബാലൻ. മലയാളി ആണെങ്കിലും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരേ ഒരാള്‍.
പാലക്കാടാണ് വിദ്യാബാലന്റെ സ്വദേശം. എങ്കിലും ഇപ്പോള്‍ ബോളിവുഡിന്റെ ദത്തുപുത്രിയായി മാറിയിട്ടുണ്ട് വിദ്യ. നിരവധി ചിത്രങ്ങളില്‍ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അവയെല്ലാം തന്നെ മികച്ച വിജയവുമായിരുന്നു അവർക്ക് സമ്മാനിച്ചത. തന്റെ ആശയങ്ങള്‍ യാധൊരു മടിയും പേടിയും കൂടാതെ തുറന്ന് പറയാന്‍ തക്ക ധൈര്യമുള്ള നായികയാണ് വിദ്യാബാലൻ അങ്ങനെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ പലതും നിരന്തരമായ ചർച്ചകൾക്ക് വിധേയമായിട്ടുണ്ടായിരുന്നു.

Also Read:ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി വരുതിയില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത ; വിജയരാഘവന്‍

കുറച്ചു നാളുകൾ മുൻപ് ഒരു അഭിമുഖത്തില്‍ താരം ഭാരതീയ സംസ്ക്കാരത്തെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത. എന്നാല്‍ അതിനെ പറ്റി തുറന്ന് സംസാരിക്കാന്‍ ആളുകള്‍ തയാറാകുന്നില്ല. എന്ത് കൊണ്ടാണ് അതിനെ കുറിച്ച്‌ തുറന്നു സംസാരിക്കുവാന്‍ ആളുകള്‍ മടികാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യന്റെ മറ്റൊരു വിശപ്പ് തന്നെയാണ് അതെന്നുമാണ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button