Latest NewsIndiaNews

കാശ്മീരിൽ ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കുറഞ്ഞു ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

Read Also : കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും

2019 ൽ 594 ഭീകരാക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ 2020 ൽ ഇത് 244 ഭീകരാക്രമണങ്ങളായി കുറഞ്ഞു. 2019 ൽ 157 ഭീകരരെയാണ് സുരക്ഷാ സേന കശ്മീരിൽ വധിച്ചത്. 2020 ൽ 221 ഭീകരരെ വധിച്ചു. 2021 ഫെബ്രുവരി വരെ 8 ഭീകരരെ വധിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്‌സഭയെ അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് കശ്മീരിലെ അക്രമ സംഭവങ്ങൾക്ക് കുറവു വന്നതെന്ന് കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ദേശ വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ നീക്കങ്ങളിലൂടെയാണ് സർക്കാർ ഭീകരതയ്‌ക്കെതിരെ മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button