ഇന്ത്യൻ ക്രിക്കറ്റ് തരാം സൂര്യകുമാർ യാദവ് വളർന്നുവരുന്ന യുവതാരങ്ങൾക്കുള്ള മികച്ച മാതൃകയാണെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ‘സൂര്യകുമാർ യാദവ് വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നത്തിലെത്തി. അദ്ദേഹം യുവതാരങ്ങൾക്കുള്ള മികച്ച മാതൃകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുണ്ടായിട്ടും അദ്ദേഹത്തിന് ദേശീയ ടീമിൽ കയറിപ്പറ്റാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. പക്ഷെ അദ്ദേഹം നിരാശപ്പെട്ടില്ല. ക്ഷമയോടെ കാത്തിരുന്നു. കിട്ടിയ അവസരങ്ങളില്ലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. സെലക്ടർമാർ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നില്ലെങ്കിൽ വാതിൽ തള്ളിത്തുറക്കണം. അത് മികച്ച പ്രകടനത്തോടെ മാത്രമേ സാധിക്കു. അതാണ് സൂര്യകുമാർ ചെയ്തത്. ഈ നേട്ടം എല്ലാം യുവതാരങ്ങളും കണ്ടുപഠിക്കണം’. ലക്ഷ്മൺ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഇടം നേടിയിട്ടുണ്ട്. 31 വയസുകാരനായ താരത്തിന് ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. ഇതാണ് ലക്ഷ്മണിനെ അത്ഭുതപ്പെടുത്തിയത്.
Post Your Comments