ന്യൂഡല്‍ഹി : പോക്സോ കേസ് പ്രതിയോട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുമോയെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചെന്നുള്ള ആരോപണത്തിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. സ്ത്രീകള്‍ക്ക് എന്നും ബഹുമാനം നല്കിയ ചരിത്രമേ കോടതിയ്ക്കുള്ളു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നാണ് ചോദിച്ചത്. അത് വാദങ്ങൾക്കിടയിൽ ഉണ്ടായതാണ്. വിധിയോ നിർദ്ദേശമോ അല്ല. ഒരിക്കലും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.
കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും മാദ്ധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിതാവിന്റെ അടുത്ത ബന്ധു പീഡിപ്പിക്കുകയായിരുന്നു.
read also: പരാതി നൽകാനെത്തിയ വീട്ടമ്മയെ മൂന്നുദിവസം പീഡിപ്പിച്ചു : എസ്ഐ അറസ്റ്റിൽ
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 14 കാരി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കോടതിയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കി.
Post Your Comments