Latest NewsKeralaNews

കാറിനുള്ളിൽ ​വയർലസ് സംവിധാനങ്ങളും ആയുധങ്ങളും ; ദുരൂഹത മാറാതെ അപകടം

എം.​സി​ ​റോ​ഡി​ലെ​ ​ക​ടു​വാ​ള്‍​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​കാ​ര്‍​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​സ​മീ​പ​ത്തെ​ ​വീ​ടി​ന്റെ​ ​മ​തി​ല്‍​ ​ത​ക​ര്‍​ത്ത​തി​ല്‍​ ​ദു​രൂ​ഹ​ത തുടരുന്നു. ​ശ​നി​യാ​ഴ്ച്ച​ ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​ ​ന​ട​ന്ന​ ​അ​പ​ക​ട​ത്തി​ല്‍​ ​ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.​ ​എ​ങ്കി​ലും​ ​തു​ട​ര്‍​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​പൊ​ലീ​സ് ​മ​ടി​ച്ച​തോ​ടെ​ ​ദു​രൂ​ഹ​ത​ ​വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്.​ ​ക​ടു​വാ​ള്‍​ ​ഉ​ഷ​സ് ​വീ​ട്ടി​ല്‍​ ​പ്ര​താ​പി​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ​വ​ണ്ടി​ ​ഇ​ടി​ച്ച്‌ ​ക​യ​റി​യ​ത്.​ ​ഇ​വ​ര്‍​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​യു.​പി​ ​ര​ജി​സ്ട്രേ​ഷ​നി​ല്‍​ ​മ​ഞ്ഞ​യും​ ​വെ​ള്ള​യും​ ​നി​റ​ത്തി​ലു​ള്ള​ ​പ​ജേ​റോ​യാ​ണ് ​അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ ​ഗാ​സി​യാ​ബാ​ദ് ​സ്വ​ദേ​ശി​ ​ഇ​ക്ബാ​ലി​ന്റെ​ ​പേ​രി​ലാ​ണ് ​വാ​ഹ​നം​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടു​ള്ള​ത് എന്നാണ് കണ്ടെത്തൽ.

Also Read:പഠിക്കുമ്പോൾ എ.ബി.വി.പി പ്രവര്‍ത്തകൻ, പിന്നീട് ഇടതുപക്ഷം, ഇപ്പോൾ ട്വന്റി 20; ചാഞ്ചാട്ട നിലപാടുള്ള നടനോ ശ്രീനിവാസന്‍ ?

അ​പ​ക​ട​ ​ശേ​ഷം​ ​വാ​ഹ​ന​ത്തി​ല്‍​ ​ഉ​ണ്ടാ​യി​രു​ന്ന​ ​നാ​ലു​ ​പേ​ര്‍​ ​സ്യൂ​ട്ട് ​കേ​യ്സും​ ​ക​വ​റു​ക​ളു​മാ​യി​ ​നാ​ലു​പാ​ടും​ ​ചി​ത​റി​യോ​ടി​യ​താ​ണ് ​ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്ന​ ​ആ​ദ്യ​ ​ഘ​ട​കം.​ ​വാ​ഹ​ന​ത്തി​ല്‍​ ​വ​യ​ര്‍​ലെ​സ് ​സം​വി​ധാ​ന​ങ്ങ​ളും​ ​റി​സീ​വ​റും​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​വാ​ഹ​ന​ത്തി​ല്‍​ ​ആ​യു​ധ​ങ്ങ​ള്‍​ ​സൂ​ക്ഷി​ച്ച​തി​ന്റെ​ ​ക​വ​റു​ക​ളും​ ​കു​ങ്കു​മം​ ​ഉ​ള്‍​പ്പെ​ടെ​ ​വി​ത​റി​യി​ട്ട​ ​നി​ല​യി​ലാ​ണ്.​ ​അ​പ​ക​ടം​ ​ന​ട​ന്ന് ​മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ​ശേ​ഷം​ ​ശേ​ഷം​ ​ആ​രു​മി​ല്ലാ​ത്ത​ ​സ​മ​യ​ത്ത് ​ചി​ല​ര്‍​ ​വാ​ഹ​ന​ത്തി​ല്‍​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​താ​യി​ ​സ​മീ​പ​വാ​സി​ക​ള്‍​ ​പ​റ​ഞ്ഞു.​ ​അ​തി​നി​ടെ​ ​കൂ​വ​പ്പ​ടി​ ​സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന​റി​യി​ച്ച്‌ ​വാ​ഹ​നം​ ​നീ​ക്കം​ ​ചെ​യ്യാ​ന്‍​ ​പൊ​ലീ​സ് ​ഞാ​യ​റാ​ഴ്ച്ച​ ​ഉ​ച്ച​യോ​ടെ​ ​എ​ത്തി​യെ​ങ്കി​ലും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​തി​ര്‍​ത്ത​തോ​ടെ​ ​ഇ​വ​ര്‍​ ​പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.​ ​ക്രെ​യി​ന്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള​ള​ ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി​ ​വാ​ഹ​നം​ ​നീ​ക്കം​ ​ചെ​യ്യാ​ന്‍​ ​സ്വ​മേ​ധ​യാ​ ​എ​ത്തി​യ​ ​പൊ​ലീ​സു​കാ​രി​ല്‍​ ​ചി​ല​ര്‍​ ​ത​ങ്ങ​ളോ​ട് ​ക​യ​ര്‍​ത്ത് ​സം​സാ​രി​ച്ച​താ​യും​ ​വീ​ട്ടു​കാ​ര്‍​ ​പ​റ​ഞ്ഞു.​ ​അ​പ​ക​ടം​ ​ന​ട​ക്കു​ന്ന​തി​ന് ​മി​നി​റ്റു​ക​ള്‍​ ​മു​മ്ബ് ​യു.​പി​ ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള​ള​ ​ഈ​ ​കാ​ര്‍​ ​പ​ല​രും​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഈ​ ​കാ​ര്‍​ ​ഐ​മു​റി​ ​ക​വ​ല​ ​തു​ട​ങ്ങി​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ല്‍​ ​ഒാ​ടി​യി​രു​ന്ന​ത്.​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​രീ​തി​യി​ലും​ ​അ​മി​ത​വേ​ഗ​ത​യി​ലു​മാ​യി​രു​ന്നു​ ​വാ​ഹ​ന​മെ​ന്ന് ​ദൃ​ക്‌​സാ​ക്ഷി​ക​ള്‍​ ​പ​റ​ഞ്ഞു.

പെ​രു​മ്ബാ​വൂ​രിലെ പാ​ല​ക്കാ​ട്ടു​താ​ഴം​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​ല​ഹ​രി​ ​മാ​ഫി​യ​ ​സം​ഘ​മാ​ണ് ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​കോ​ടി​ക​ള്‍​ ​വി​ല​ ​മ​തി​ക്കു​ന്ന​ ​മ​യ​ക്കു​മ​രു​ന്നാ​ണ് ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും​ ​ഇ​താ​ണ് ​അ​പ​ക​ട​ശേ​ഷം​ ​എ​ടു​ത്തു​കൊ​ണ്ട് ​ഓ​ടി​യ​തെ​ന്നും​ ​നാ​ട്ടു​കാ​ര്‍​ ​ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്നി​ല്ലെ​ന്നു​ള​ള​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ്.​ ​പൊ​ലീ​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ഇ​വ​ര്‍​ക്കാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത് ​ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും​ ​നാ​ട്ടു​കാ​ര്‍​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കെ​ ​പെ​രു​മ്ബാ​വൂ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​സ​ജീ​വ​മാ​കു​ന്ന​ത് ​ല​ഹ​രി​ ​മാ​ഫി​യ​ക​ളെ​ ​കൂ​ട്ടു​പി​ടി​ച്ചാ​ണെ​ന്ന് ​ഇ​ന്റ​ലി​ജ​ന്‍​സി​ന് ​വി​വ​രം​ ​ല​ഭി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​

പെ​രു​മ്ബാ​വൂ​രി​ലെ​ ​ഈ​ ​സം​ഭ​വം​ ​ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.​ ​തീ​വ്ര​വാ​ദ​വി​രു​ദ്ധ​ ​സേ​ന​ ​ഏ​റ്റെ​ടു​ത്ത​ ​അ​ടു​ത്തി​ടെ​ ​ന​ട​ന്ന​ ​പാ​ല​ക്കാ​ട്ടു​ ​താ​ഴ​ത്ത് ​അ​ര​ങ്ങേ​റി​യ​ ​വെ​ടി​വ​യ്പ്പ് ​കേ​സു​മാ​യി​ ​ഈ​ ​ല​ഹ​രി​ ​മാ​ഫി​യ​യി​ലെ​ ​അം​ഗ​ങ്ങ​ള്‍​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ​റി​യു​ന്ന​ത്.​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​പൊ​ലീ​സി​ന്റെ​ ​എ​ന്ത് ​ന​ട​പ​ടി​ ​കൈ​ക്കൊ​ള്ളു​മെ​ന്ന് ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​നാ​ട്ടു​കാ​ര്‍. ഈ സംഭവം വാർത്തയായത് കൊണ്ട് തന്നെ പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button