തിരുവനന്തപുരം : കേരളം കാത്തിരുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക റെഡി. സ്ഥാനാര്‍ത്ഥി പട്ടിക നാളെ രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും. 85 സീറ്റുകളിലാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. ഇതില്‍ രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചേക്കും. ദേവികുളത്തെയും മലപ്പുറത്തെ ചില സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. പി. ബി അനുമതിക്ക് ശേഷം എ.വിജയരാഘവന്‍ വാര്‍ത്താസമ്മേളനം നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.
Read Also : സിപിഎം നേതാവ് എൻ ഡി എ സ്ഥാനാർഥി; ഇടതുപക്ഷത്ത് ഞെട്ടൽ
അതേസമയം,മലപ്പുറം പൊന്നാനിയില്‍ പി.നന്ദകുമാര്‍ തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകും. ടി.എം സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റിയില്‍ വ്യക്തമാക്കി
Post Your Comments