തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ. സുധാകരന്‍ വരില്ലെന്നുറപ്പായി. അത് അടഞ്ഞ അധ്യായമാണെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കി. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉണ്ടാകില്ല. ഇതോടെ ആ രണ്ട് സ്ഥാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്. മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നത് അടഞ്ഞ അധ്യായമാണെന്ന് സുധാകരന്‍ പ്രതികരിച്ചത്. താന്‍ പ്രായോഗിക രാഷ്ട്രീയക്കാരനാണ് കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ മുല്ലപ്പള്ളി മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കളും ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. കണ്ണൂരില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിച്ച് പകരം സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഫോര്‍മുല. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ ഇത് പാളി. മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ താത്പ്പര്യമില്ലെങ്കില്‍ പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments