ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണ പരത്തിയ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ പ്രസ്താവന ഇറക്കി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. മാധ്യമ സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആഭ്യന്തര വിഷയങ്ങൾ എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് എംപിമാർ ഇന്ത്യയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കമ്മീഷന്റെ പ്രസ്താവന.
ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ, “സന്തുലിതമായ ഒരു സംവാദത്തിനു പകരം, വസ്തുതകളുടെ തെളിവില്ലാതെ തെറ്റായ വാദങ്ങൾ ആണ് നിങ്ങൾ ഉന്നയിച്ചതെന്നു പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സ്ഥാപനങ്ങളെക്കുറിച്ചും ഇത്തരത്തിൽ ആക്ഷേപം ഉന്നയിക്കുന്നതിനെ അപലപിക്കുന്നു”.
“ഇന്ത്യയിലെ സുസ്ഥാപിതമായ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളെ കുറിച്ച് ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് പെരുമാറുന്നതിനെക്കുറിച്ചും ‘കശ്മീരിൽ’ ഇല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുന്നതിനെക്കുറിച്ചും സംശയം ജനിപ്പിക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ പറഞ്ഞതിനെയും അപലപിക്കുന്നു”. പ്രസ്താവനയിൽ പറയുന്നു.
“ഒരു ചെറിയ സംഘം, അതും വളരെ പരിമിതമായ കോറത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ സംഘം ഇന്ത്യയിലെ ആഭ്യന്തര ചർച്ചയെക്കുറിച്ച് ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുമ്പോൾ അതിൽ അഭിപ്രായം പറയുന്നതിൽ നിന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സാധാരണഗതിയിൽ വിട്ടുനിൽക്കും. എന്നിരുന്നാലും, ബ്രിട്ടന്റെ ഇന്ത്യയോടുള്ള സൗഹൃദവും സ്നേഹവും അല്ലെങ്കിൽ ആഭ്യന്തര രാഷ്ട്രീയ ബന്ധങ്ങളും കണക്കിലെടുക്കാതെ, ആരെങ്കിലും ഇന്ത്യയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ , ഞങ്ങൾക്ക് വസ്തുത വ്യക്തമാക്കേണ്ടതുണ്ട്.”.
High Commission of India would normally refrain from commenting on an internal discussion involving a small group of Parliamentarians in a limited quorum. However, when aspersions are cast on India by anyone, there’s need to set record straight: High Commission of India in London pic.twitter.com/4YNKZmLVBC
— ANI (@ANI) March 9, 2021
ഖാലിസ്ഥാനികളുടെ പ്രചാരണത്തെത്തുടർന്ന് ‘കർഷകരുടെ പ്രതിഷേധം’ ആഗോള ശ്രദ്ധ നേടിയതിനാൽ, വിദേശത്തുള്ള ചില രാഷ്ട്രീയക്കാർ സ്വന്തം രാഷ്ട്രീയ പ്രശസ്തിക്കും നിലനില്പിനുമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു . പാശ്ചാത്യ രാജ്യങ്ങളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് യുണൈറ്റഡ് കിംഗ്ഡം, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവർ സ്വന്തം രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പതിവായി ഇന്ത്യക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായങ്ങളാണ് നടത്തുന്നത് എന്നും ഹൈക്കമ്മീഷൻ വിമർശിച്ചു.
Post Your Comments