പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുടി കൊഴിയാറുണ്ട്. ഒരുപക്ഷെ ചില ശീലങ്ങളാകാം മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതുകൊണ്ടുകതന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചിലര്‍ പതിവായി തലമുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറണ്ട്. ഇത്തരക്കാരില്‍ മുടികൊഴിച്ചില്‍ സാധ്യത വളരെ കൂടുതലാണ്. ചൂട് ഒരു പരിധിയില്‍ കൂടുതല്‍ തലയിലേല്ക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടി ശക്തമായി വലിച്ചുകെട്ടുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ദിവസവും കുറച്ചു സമയമങ്കിലും മുടിയെ സ്വാഭാവികമായി നിലനില്ക്കാന് അനുവദിക്കുക.
ചിലര്‍ ഇടയ്ക്കിടെ മുടിയില്‍ വെള്ളം തളിച്ച് നനയ്ക്കാറുണ്ട്. ഈ ശീലം മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നനഞ്ഞിരിയ്ക്കുമ്പോള്‍ മുടി ദുര്‍ബലമാകുന്നു. അതുകൊണ്ടുതന്നെ എപ്പോഴും നനവുള്ള മുടി കൊഴിയാന്‍ സാധ്യത കൂടുതലാണ്. കുളി കഴിഞ്ഞാല്‍ മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിയ്ക്കുക. അതിനു ശേഷം മുടി ചീകുന്നതാണ് നല്ലത്.
അതുപോലെ തന്നെ എപ്പോഴും മടുയില് തൊടുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങളില്‍ ഒന്നാണ്. പലപ്പോഴും നമ്മുടെ കൈയിലെ അഴുക്കും ബാക്ടീരിയയുമെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിയ്ക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ അത്യാവശ്യ സമയങ്ങളില്‍ മാത്രം മുടിയില്‍ തൊടുന്നതാണ് നല്ലത്.
Post Your Comments