
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമായി. 48,960 ഡോസ് വാക്സിന്‍ കൂടി കേരളത്തില്‍ എത്തിയതായി ആരോഗ്യവകുപ്പ്. ഭാരത് ബയോടെക്കിന്റെ കൊ-വാക്സിനാണ് എത്തിച്ചത്. തിരുവനന്തപുരത്തേക്ക് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസും കോഴിക്കോട് 13,120 ഡോസ് വാക്സിനുമാണ് എത്തിക്കുന്നത്. കൂടുതല്‍ ഡോസ് വാക്സിന്‍ അടുത്ത ദിവസങ്ങളിലായി എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.
സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
Post Your Comments