ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ആർക്കറിയാം ‘ ഏപ്രിൽ 30 ന് പ്രദർശനത്തിനെത്തും. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ഷേർളിയും റോയിയുമായാണ് ചിത്രത്തിൽ പാർവതിയും, ഷറഫുദ്ധീനും എത്തുന്നത്. കോട്ടയത്തുകാരനായ റിട്ടയേഡ് കണക്ക് മാഷിന്റെ വേഷത്തിലാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്. മഹേഷ് നാരായൺ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനും ചേർന്നാണ്.
ജി ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പശ്ചാത്തല സംഗിതം സഞ്ജയ് ദിവേച്ഛയാണ്. പ്രൊഡക്ഷൻ ഡിസൈനിങ് രതീഷ് ബാലകൃഷ്ണ പൊതുവാളും സമീറ സനീഷ് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. രഞ്ജിത്ത് അമ്പാടി മേക്കപ്പ്. അരുൺ സി തമ്പിയും സന്ദീപ് രക്ഷിതും ബെന്നി കട്ടപ്പനയുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
Post Your Comments