Latest NewsUAENewsGulf

പുരുഷന്മാരേക്കാള്‍ ഇക്കാര്യത്തില്‍ ജാഗ്രത സ്ത്രീകള്‍ക്കെന്ന് സര്‍വ്വേ ഫലം

യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകള്‍ തന്നെയാണ് കൃത്യമായ നിയമങ്ങള്‍ പിന്തുടരുന്നത്

ദുബായ് : സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ പുരുഷന്മാരേക്കാള്‍ ജാഗ്രത സ്ത്രീകള്‍ക്കെന്ന് സര്‍വ്വേ ഫലം. യു.എ.ഇ റോഡ് സുരക്ഷ മോണിറ്റര്‍ ആണ് ആറു വര്‍ഷം നീണ്ട നിരീക്ഷണ-ഗവേഷണ ഫലമായി ഡേറ്റ വേര്‍ തിരിച്ചെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, റോഡ് സേഫ്റ്റി യു.എ.ഇയാണ് നിര്‍ദ്ദിഷ്ട സ്ഥിതി വിവരക്കണക്കുകള്‍ പുറത്തു വിട്ടിരിയ്ക്കുന്നത്.

യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകള്‍ തന്നെയാണ് കൃത്യമായ നിയമങ്ങള്‍ പിന്തുടരുന്നത്. 36 ശതമാനം പുരുഷന്മാര്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 23 ശതമാനം വനിതകള്‍ മാത്രമാണ് ഇത്തരത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നത്. അപകടങ്ങള്‍ വരുത്തുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയില്‍ സുരക്ഷിതമായ ഡ്രൈവിംഗ് നടത്തുന്ന സ്ത്രീകള്‍ പലപ്പോഴും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ടുന്ന നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതായും പഠനം വ്യക്തമാക്കുന്നു.

2020-ല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുമ്പോള്‍ അപകടമുണ്ടാക്കിയ വനിതകളുടെ എണ്ണം വളരെ കുറവാണ്. സര്‍വ്വേ കണക്കുകള്‍ പ്രകാരം ആറുമാസത്തിനിടെ വെറും നാലു ശതമാനം വനിതകളാണ് അപകടത്തിനിടയാക്കിയത്. ട്രാക്കുകള്‍ മാറ്റുമ്പോഴും പുറത്തു കടക്കുമ്പോഴും ഒരു ഹൈവേയിലേക്ക് ചേരുമ്പോഴും ജംഗ്ഷനില്‍ തിരിയുമ്പോഴും മൊത്തം 71 ശതമാനം സ്ത്രീകളും സൂചകങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നു. ഇക്കാര്യങ്ങളില്‍ പുരുഷന്മാരുടെ ജാഗ്രത 65 ശതമാനമാണ്. 94 ശതമാനം വനിതാ ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കുന്നു. 91 ശതമാനം പേരാണ് പുരുഷന്മാര്‍ക്കിടയില്‍ ഇതു ശ്രദ്ധിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button