Latest NewsKeralaNews

ആര്‍ട്ടിക്കിള്‍ 370 പുഷ്പം പോലെ കൈകാര്യം ചെയ്ത അമിത് ഷാ ഇതും അതുപോലെ കൈകാര്യം ചെയ്യും

പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ്.ജി.വാര്യര്‍. ശംഖുമുഖത്ത് വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ച് അമിത് ഷാ ഉന്നയിച്ച 7 ചോദ്യങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. തോമസ് ഐസക്ക് സീറ്റ് കിട്ടാത്ത ദേഷ്യത്തില്‍ പിണറായി വിജയനൊരു പണി നല്‍കിയിട്ടുണ്ട്. ധൈര്യമുണ്ടെങ്കില്‍ പിണറായിയെ തൊട്ടു നോക്കൂ എന്ന് തോമസ് ഐസക്ക് വെല്ലുവിളിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 പുഷ്പം പോലെ കൈകാര്യം ചെയ്ത അമിത് ഷാ അങ്ങനെ വെറുതേ പറഞ്ഞുപോകുന്ന ആളല്ലെന്ന് മറ്റാരെക്കാളും നന്നായി തോമസ് ഐസക്കിനറിയാമെന്നും ഫേസ്ബുക്കില്‍ സന്ദീപ് വാര്യര്‍ കുറിച്ചു

Read Also : ഇറങ്ങാനും നോക്കാനുമൊക്കെ ഉള്ള വഴി ഒരു കൂട്ടര്‍ക്ക് മാത്രമാണോ, ഭീഷണി ബി.ജെ.പി കണ്ടിട്ടുണ്ട്; കെ. സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ പിണറായി

1) ഡോളര്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്ത്രീ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നോ ഇല്ലയോ? യെസ് ഓര്‍ നോ ?

2) നിങ്ങളുടെ സര്‍ക്കാര്‍ പ്രതിയായ സ്ത്രീയെ 3 ലക്ഷം പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചിരുന്നോ? യെസ് ഓര്‍ നോ ?

3) നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മുഖ്യപ്രതിയായ സ്ത്രീക്ക് ജോലി നല്‍കിയോ ഇല്ലയോ ? യെസ് ഓര്‍ നോ ?

4) നിങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശ യാത്രകളില്‍ പ്രതിയായ സ്ത്രീയെ സര്‍ക്കാര്‍ ചിലവില്‍ കൂടെ കൊണ്ടുപോയോ ? യെസ് ഓര്‍ നോ?

5) പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വസതിയില്‍ നിത്യസന്ദര്‍ശകയായിരുന്നോ ? യെസ് ഓര്‍ നോ ?

6) മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ കസ്റ്റംസിനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയോ ഇല്ലയോ ? യെസ് ഓര്‍ നോ? ഇക്കാര്യം ഇഡി കസ്റ്റംസ് അന്വേഷണത്തില്‍ പുറത്തു വന്നതല്ലേ ?

7) ഇതുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ ഇല്ലയോ ? യെസ് ഓര്‍ നോ?

 

തോമസ് ഐസക്ക് സീറ്റ് കിട്ടാത്ത ദേഷ്യത്തില്‍ പിണറായി വിജയനൊരു പണി നല്‍കിയിട്ടുണ്ട്. ധൈര്യമുണ്ടെങ്കില്‍ പിണറായിയെ തൊട്ടു നോക്കൂ എന്ന് തോമസ് ഐസക്ക് വെല്ലുവിളിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 പുഷ്പം പോലെ കൈകാര്യം ചെയ്ത അമിത് ഷാ അങ്ങനെ വെറുതേ പറഞ്ഞുപോകുന്ന ആളല്ലെന്ന് മറ്റാരെക്കാളും നന്നായി തോമസ് ഐസക്കിനറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button