മുംബൈ : റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്.
Read Also : സംസ്ഥാനത്ത് എസ്.എസ്.എല്‍സി-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം
കഴിഞ്ഞ മാസം 25 നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. ഇരുപത് ജലാറ്റിന്‍ സ്റ്റിക്കുകളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്റോലി മുലുന്ദ് പാലത്തിന് സമീപത്ത് നിന്നാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്.
ഹിരേണ്‍ മന്‍സുഖ് എന്നയാളുടേതാണ് കാര്‍. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നത്.
Post Your Comments