സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക്, വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും 50 ശതമാനം സംവരണം നല്‍കുന്ന വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി. 1992-ലെ ഇന്ദിരാ സാഹ്‌നി കേസിലെ 50 ശതമാനം ഉറപ്പു നല്‍കുന്ന കോടതി വിധിന്യായം ഒരു വലിയ ബഞ്ചിനെ കൊണ്ട് വിശദമായി പരിശോധിക്കും. പിന്നാക്കവിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതിനെതിരെയായിരുന്നു ഇന്ദിരാ സാഹ്നി കേസ്. ഈ സംവരണ പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മറാത്ത സംവരണ സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് 1992-ലെ ഇന്ദ്ര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാമെന്ന് കോടതി നിരീക്ഷിച്ചത്. സംവരണം ഏതെങ്കിലും ഒരു സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടേയും അഭിപ്രായം ഇക്കാര്യത്തില്‍ കേള്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ അനുവദിക്കുന്ന സംവരണം 12-13 ശതമാനമാണ്. മഹാരാഷ്ട്രയിലെ ഈ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിയമം റദ്ദാക്കിയത്.
50 ശതമാനത്തിനു മുകളില്‍ സംവരണം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 1992-ല്‍ സാഹ്നി കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പ്രസ്ഥാവം പുനഃപരിശോധിക്കാനും കോടതി നിര്‍ദ്ധേശിച്ചു. ഇതിനായി മാര്‍ച്ച് 15 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും ഒരു വലിയ ബഞ്ചിന് നിര്‍ദ്ധേശം ന്ല്‍കിയിട്ടുണ്ട്.
Post Your Comments