ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പ്രതിപക്ഷ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. രാജ്യത്ത് വിശ്വാസവോട്ട് നേടാന്‍ ഇമ്രാന്‍ഖാന്‍ ഭരണപക്ഷ അംഗങ്ങളെ പൂട്ടിയിട്ടെന്ന ആരോപണവുമായാണ് മറിയം നവാസ് രംഗത്ത് എത്തിയത്. ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിന് രക്ഷപെട്ട ഇമ്രാന്‍ഖാന്‍ രണ്ടു ഭരണപക്ഷ നേതാക്കളെ കണ്ടെയ്നറില്‍ നാലുമണിക്കൂര്‍ നേരം തടവിലാക്കിവെച്ചെന്നാണ് പ്രതിപക്ഷനേതാവായ മറിയം നാവസ് തെളിവ് നിരത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രഹസ്യാന്വേഷണ ഏജന്‍സികളാണ് തങ്ങളുടെ നേതാക്കന്മാരെ നാലു മണിക്കൂര്‍ നേരം തടഞ്ഞുവെച്ചതെന്നും മറിയം പറഞ്ഞു.
എന്നാൽ തനിക്കെതിരെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നുറപ്പുള്ളതിനാലാണ് ഇമ്രാന്‍ തന്റെ നേതാക്കളെ തന്നെ പൂട്ടിയിട്ടതെന്നാണ് മറിയം പറയുന്നത്. ഇസ്ലാമാബാദിലെ ഗോല്‍റാ മേഖലയിലാണ് രണ്ടു നേതാക്കളെ കണ്ടെയ്നറിനകത്ത് പൂട്ടിയിട്ടത്. ഇവരോട് നിരന്തരം ഇമ്രാന് വേണ്ടി വോട്ട് ചെയ്യണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിമുഴക്കിയിരുന്നുവെന്നും മറിയം പറഞ്ഞു. ഭരണകക്ഷിക്കെതിരെ 11 പാര്‍ട്ടികളുടെ സഖ്യമാണ് പ്രതിപക്ഷത്തുള്ളത്. ജനാധിപത്യവിരുദ്ധ സര്‍ക്കാറിനെതിരെ പ്രതിപക്ഷം മാര്‍ച്ച് 26ന് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
Read Also: ‘ഇമ്രാൻ ഖാൻ ഇടപെടണം’; കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ പറയുന്നു, വീഡിയോ
നാഷണല്‍ അസംബ്ലി അംഗങ്ങള്‍ക്ക് എല്ലാ ഭരണഘടന പരിരക്ഷയും നില നില്‍ക്കേയാണ് ഇമ്രാന്‍ഖാന്‍ തരംതാണ നടപടികളിലൂടെ ഭരണം നിലനിര്‍ ത്തിയതെന്ന് മറിയം പറഞ്ഞു. തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന നേതാക്കന്മാരെയാണ് വിശ്വാസവോട്ടിന്റെ സമയത്ത് കാണാതായതെന്ന് മറിയം പറഞ്ഞു. നേതാക്കളെ അപ്രത്യക്ഷരാക്കി ഭരിക്കുന്ന കാടത്തമാണ് ഇമ്രാന്റേതെന്നും പ്രതിപക്ഷത്തിന്റെ എതിര്‍ശബ്ദങ്ങളെ എന്നും ഇമ്രാന് ഭയമാണെന്നും മറിയം പറഞ്ഞു. ഇമ്രാന്‍ നേടിയ വിശ്വാസവോട്ടിന് ഭരണഘടനപരമായും നിയമപരമായും രാഷ്ട്രീയപരമായും യാതൊരു ധാര്‍മ്മികമൂല്യവുമില്ലെന്നും മറിയം വ്യക്തമാക്കി.
Post Your Comments