Latest NewsIndiaInternational

ആരെയും കൈവിടില്ല, ആരും തിരിഞ്ഞു നോക്കാത്ത നിരവധി ആഫ്രിക്കൻ രാജ്യങ്ങളെ ഇന്ത്യ ചേർത്തു പിടിക്കുന്നു

ഇതിനോടകം നിരവധി രാജ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വഴിയും രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളുമായി നേരിട്ടും കൊവിഡ് - 19 വാക്സിനു വേണ്ടി ബന്ധപ്പെട്ടിട്ടുള്ളത്.

ന്യുഡല്‍ഹി: കൊറോണ ബാധയെ ചെറുത്തുനില്‍ക്കാനാകുന്ന മരുന്നുകളുടേയും കിറ്റുകളുടേയും കാര്യത്തില്‍ ഇന്ത്യ ലോകം മുഴുവന്‍ സഹായമെത്തിച്ചിരുന്നു. ഇപ്പോൾ കോവിഡ് വാക്സിൻ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുന്നതും ഇന്ത്യയാണ്. ലോകാരോഗ്യ സംഘടന മുതൽ അമേരിക്ക വരെ ഇന്ത്യയെ പുകഴ്ത്തുകയാണ്. ഇതിനോടകം നിരവധി രാജ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വഴിയും രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളുമായി നേരിട്ടും കൊവിഡ് – 19 വാക്സിനു വേണ്ടി ബന്ധപ്പെട്ടിട്ടുള്ളത്.

നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ എത്തിച്ചു കഴിഞ്ഞു.  ആരാലും ശ്രദ്ധിക്കപ്പെടാത്ത ആഫ്രിക്കൻ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ എത്തിച്ച് ചേർത്തു പിടിക്കുകയാണ് ഇന്ത്യ. ഇപ്പോൾ ഇന്ത്യ വാക്സിൻ എത്തിച്ചിരിക്കുന്നത് ഉഗാണ്ട, നൈജീരിയ, റുവാണ്ട, കോംഗോ, അംഗോള, കെനിയ, മലാവി, സൊമാലിയ, ലൈബീരിയ, കംബോഡിയ ,ഗയാന, എത്തിയൊപ്പിയ, ലെസോതോ, ആന്റിഗ്വ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ്. കോടിക്കണക്കിനു ജനങ്ങൾക്കാണ് ഇത് ആശ്വാസമായിരിക്കുന്നത്.

 വാക്സിൻ വിതരണത്തിൽ ഏറെ മുന്നിലാണ് ഇന്ത്യ. വികസിത രാജ്യങ്ങളിൽ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന പ്രതിരോധ വാക്സിനുകളുടെ ഏറിയ പങ്കും നിര്‍മിക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടക്കമുള്ള വൻ കമ്പനികളാണ് ലോകത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ ഭൂരിഭാഗവും നിര്‍മിക്കുന്നത്. കൊവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ കമ്പനിയാണ്.

നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

read also: സണ്‍ഡേസ്‌കൂള്‍ ക്യാമ്പിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: 10 വർഷങ്ങൾക്ക് ശേഷം വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം

കൊവിഷീൽഡ് വാക്സിന് യുകെയും അനുമതി നല്‍കിയിട്ടുണ്ട്. ലോകത്തു തന്നെ ഏറ്റവുമധികം ഡോസ് ഉത്പാദനത്തിന് പദ്ധതിയുള്ള വാക്സിനുകളിലൊന്ന് കൊവിഷീൽഡാണ്. ഇന്ത്യയിൽ നിര്‍മിക്കുന്ന വാക്സിനുകളുടെ കുറഞ്ഞ വിലയും മികച്ച നിലവാരവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

ഒരു ഡോസ് കൊവിഷീൽഡിന് 250 രൂപ മാത്രമാണ് വില വരുന്നതെന്നും പതിനായിരക്കണക്കിന് ഡോസ് ഒരുമിച്ച് വാങ്ങുന്ന സര്‍ക്കാരുകള്‍ക്ക് ഇതിലും കുറഞ്ഞ വിലയ്ക്ക് വാക്സിൻ നല്‍കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

read also: റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമ ഒലിവർ ദെസ്സോ അപകടത്തിൽ കൊല്ലപ്പെട്ടു

അവികസിത രാജ്യങ്ങളിലേയ്ക്ക് വാക്സിൻ എത്തിക്കാനുള്ള ഗവി – കൊവാക്സ് സഖ്യത്തിൻ്റെ ഭാഗമാണ് ഇന്ത്യയും. ഇത്തരത്തിൽ ഇന്ത്യൻ വാക്സിനുകള്‍ 92 രാജ്യങ്ങളിലേയ്ക്കാണ് എത്തുക. ബിൽ ഗേറ്റ്സ് അടക്കമുള്ളവരാണ് ഇതിനായി ഫണ്ട് നല്‍കുന്നത്. പാകിസ്ഥാൻ ഒഴികെയുള്ള എല്ലാ അയൽരാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ഇതിനോടകം കൊവിഡ് വാക്സിൻ ആവശ്യപ്പെടുകയും ഇന്ത്യ നൽകുകയും ചെയ്തു. സൗദി അറേബ്യ, മ്യാൻമര്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഔദ്യോഗികമായി തന്നെ ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങള്‍ക്ക് ഇന്ത്യ മുൻഗണന കൊടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button