KeralaLatest News

സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ

ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത്.

തിരുവനന്തപുരം: ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത്.

read also: ടിബറ്റൻ ജനതയെ അടിച്ചമർത്തുന്നതിൽ ചൈനയ്‌ക്കെതിരെ തായ്‌വാനിൽ പ്രതിഷേധം ; ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ആവശ്യം

ഗായിക കെ.എസ്. ചിത്ര, ഇ. ശ്രീധരന്‍ എന്നിവരായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇ. ശ്രീധരനെ പദവിയില്‍ നിന്നും ഒ‍ഴിവാക്കി. എന്നാൽ ഗായിക കെ.എസ്. ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്രയുടെ സമ്മതം തേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button