പൊന്നാനി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പൊന്നാനി സി.പി.എം ഘടകത്തില്‍ വന്‍ പ്രതിഷേധം. ഇടത് മുന്നണി പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചത്. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’-എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് . ‘കെട്ടിയിറക്കിയ ഭാണ്ഡക്കെട്ടുകളെ വേണ്ട’-എന്നുള്ള മുദ്രാവാക്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
Read Also : ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യം വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും
പൊന്നാനി പ്രദേശത്തെ തന്നെ ആളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിപ്പിക്കാതെ ജില്ലയ്ക്ക് പുറത്തുനിന്നും വന്ന നേതാവിനെ മത്സരിപ്പിക്കുന്നതിലുള്ള എതിര്‍പ്പാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധത്തിലൂടെ വ്യക്തമാക്കുന്നത്.
Post Your Comments