ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മാർച്ച് 8 ലെ കണക്ക് പ്രകാരം 418 പേര്‍ രോഗമുക്തി നേടിയപ്പോള്‍ പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 351 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറുപേര്‍ കൂടി മരണമടഞ്ഞു.
Read Also: മഹാരാഷ്ട്രയിൽ വീണ്ടും ലോക് ഡൗൺ? നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,80,182 ആയി. ഇതില്‍ 3,71,032 പേര്‍ രോഗമുക്തി നേടി. ആകെ മരണം 6534 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2616 പേര്‍ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരില്‍ 519 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
Post Your Comments