MollywoodLatest NewsKeralaCinemaNewsEntertainment

ജോജു ജോര്‍ജ്ജും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ ഏപ്രിലിൽ റിലീസിന് ഒരുങ്ങുന്നു

ജോജു ജോര്‍ജ്ജും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി, ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രം ഏപ്രിലിൽ തീയേറ്ററിൽ പ്രദർ‌ശനത്തിനെത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. നീരജ് അമാധവൻ നായകനായ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ. ചിത്രത്തിൽ ഷീലു എബ്രഹാമും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് സൂചന. നവാഗതനായ സുവിന്‍ എസ് സോമശേഖരനാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, തുടങ്ങിയവരാണ് മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഹരി നാരായണന്റെ വരികൾക്ക്, എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് തരുൺ ഭാസ്കരനാണ്. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button