CinemaLatest NewsBollywoodNewsIndiaEntertainment

റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റ്, നീ എന്നും ചീപ്പ് തന്നെ; റെയ്ഡിൽ ഇരവാദമുയർത്തിയ തപ്സിക്കെതിരെ കങ്കണ

മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ്​ റെയ്ഡിനു പിന്നാലെ കേന്ദ്രസർക്കാരിനെയും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെയും പരിഹസിച്ച് നടി തപസി പന്നു രംഗത്തെത്തിയിരുന്നു. തപ്സിയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ച് മറുപടി നൽകിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. തപ്‌സി എന്നും വിലകുറഞ്ഞ നടി തന്നെയായിരിക്കുമെന്ന് കങ്കണ പറഞ്ഞു.

നീ എല്ലാക്കാലത്തും ചീപ്പ് തന്നെ. നിങ്ങൾ റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റുകളാണ്. റിംഗ് മാസ്റ്റർ അനുരാഗ് കശ്യപിന് 2013ൽ ടാക്സ് വെട്ടിപ്പിന് റെയ്ഡ് നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. തെറ്റുകാരല്ലെങ്കിൽ കോടതിയിൽ പോകൂ. കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read:ജ​ന​വി​ധി​തേ​ടാനൊരുങ്ങി ബി​ജെ​പി; സാ​ധ്യ​താ​പ​ട്ടി​ക ഇ​ന്ന്

തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ റെയ്ഡിനെ പരിഹസിച്ചത് തപ്സി രംഗത്തെത്തി.

മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നായിരുന്നു തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button