കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത അദ്ദേഹം ബംഗാളിലെ വികസനത്തിനായി അക്ഷിണം പ്രയത്നിക്കുമെന്ന് വാഗ്ദാനം ചെയ്തു. മമതാ ബാനര്‍ജി ബംഗാളിന്റെ വികാസത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഏവരും വിശ്വസിച്ചു. എന്നാല്‍ അവര്‍ ബംഗാളിനെ വഞ്ചിച്ചെന്നും ജനങ്ങളുടെ വിശ്വാസം തകര്‍ത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപിയില്‍ ചേര്‍ന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിയ മോദിയെ അഭിവാദ്യം ചെയ്തു.
ബംഗാളിന്റെ വികസനത്തിനായി മമതാ ബാനര്‍ജിയെയാണ് ഏവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ അവര്‍ ആ വിശ്വാസത്തെ തകര്‍ത്തു. അവരും അനുയായികളും ബംഗാളിന്റെ വിശ്വാസത്തെ തകര്‍ത്തു. ബംഗാളിനെ അപമാനിക്കുകയും ഇവിടുത്തെ സഹോദരിമാരെയും പെണ്‍മക്കളെയും പീഡിപ്പിക്കുകയും ചെയ്തു. നിയമസഭാതിരഞ്ഞടുപ്പില്‍ തൃണമൂലും ഇടത്-കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. അവരുടേത് ബംഗാള്‍ വിരുദ്ധ മനോഭാവമാണ്. മറുവശത്ത് ബംഗാളിലെ ജനത ശക്തമായി നിലകൊണ്ടു കഴിഞ്ഞു. ഇന്ന് ബ്രിഗേഡ് മൈതാനത്ത് നിങ്ങളുടെ ശബ്ദം കേട്ടശേഷം ഇപ്പോള്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ചില ആളുകള്‍ക്ക് ഇന്ന് മേയ് രണ്ട് ആയെന്ന് തോന്നിയേക്കാമെന്നും പ്രാധാനമന്ത്രി പറഞ്ഞു.
Post Your Comments