MollywoodLatest NewsKeralaCinemaNewsEntertainment

അലി അക്ബറിൻ്റെ ‘വാരിയംകുന്നനില്‍’ അഭിനയിക്കുന്ന ജോയ് മാത്യുവിന് നേരെ സൈബർ കമ്മികൾ

അലി അക്ബറിന്റെ 'വാരിയംകുന്നനില്‍' ജോയി മാത്യുവും

അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ’ വരെ എന്ന ചിത്രത്തില്‍ നടന്‍ ജോയ് മാത്യുവും അഭിനയിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ താരത്തിനെതിരെ ആക്രമണവുമായി സൈബർ സഖാക്കൾ രംഗത്ത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതോടെ ജോയ് മാത്യു ‘ചാണകസംഘി’യായി മാറിയെന്നും ഇയാളുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായെന്നുമാണ് ഉയരുന്ന വിമർശനം.

Also Read:തവനൂരിൽ ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ; ഫിറോസിൻ്റെ ചാരിറ്റി ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടൽ

ജോയ് മാത്യു, ചിത്രത്തിൽ പ്രധാന വേഷം ചെയ്യുമെന്ന് അലി അക്ബർ തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചിരുന്നത്. ഏകദേശം നാല് ദിവസത്തോളമായി ജോയ് മാത്യു സെറ്റിലെത്തിയിട്ടെന്നും അലി അക്ബര്‍ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് തമിഴ് നടന്‍ തലൈവാസല്‍ വിജയ്‌യാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 30 ദിവസം നീളുന്നതാണ് ഷെഡ്യൂള്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button