കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയായിരിക്കുന്നു. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില എത്തിയിരിക്കുന്നത്. അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4145 രൂപയായിരിക്കുന്നു. മാർച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതിലാണ് അഞ്ചുദിവസം കൊണ്ട് ആയിരത്തിലധികം രൂപയുടെ കുറവ് ഉണ്ടായത്.
ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്
Post Your Comments