ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
റെഡ് മീറ്റ് പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തെ മാത്രമല്ല മലാശയ അർബുദം പിടിപെടുന്നതിനും കാരണമാകും.
സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാൽസ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും.
Read Also : അശ്വിനും പട്ടേലും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി
ബേക്കറി പലഹാരങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. അവ ഉയർന്ന ട്രൈഗ്ലിസറൈഡ് അളവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
തൊലിയോടു കൂടിയ ഫ്രൈഡ് ചിക്കനില്‍ ഗ്രില്‍ഡ് ചിക്കനേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്.
Post Your Comments