Latest NewsNewsIndia

സ്വന്തമായി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​കരിക്കാനൊരുങ്ങി കെജ്​​രി​വാ​ള്‍

നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോര്‍ഡിന് കീഴില്‍ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ബോര്‍ഡ് ഒഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ 2700 ഓളം സ്‌കൂളുകളുണ്ട്. 1,000 എണ്ണം സര്‍ക്കാര്‍ മേഖലയിലും 1700 എണ്ണം സ്വകാര്യ മേലയിലുമാണ്.

Read Also: ‘വിനോദിനിയുടെ കയ്യില്‍ വിവാദ ഐഫോണുണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ’; വെല്ലുവിളിച്ച് മേഴ്സിക്കുട്ടിയമ്മ

എന്നാൽ 2021 – 22 അദ്ധ്യയന വര്‍ഷം മുതല്‍ ബോര്‍ഡ് നിലവില്‍ വരും പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകള്‍ തീരുമാനിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോര്‍ഡിന് കീഴില്‍ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button