കൊച്ചി: മൂന്നാം മുന്നണിയും നാലാം മുന്നണിയും ഒക്കെ തട്ടിക്കൂട്ടാന്‍ നടക്കുന്ന നേരത്ത് പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ചികിത്സാസഹായം കിട്ടുന്ന മോദി കെയര്‍ നടപ്പാക്കിയാല്‍ നാട്ടുകാര്‍ക്ക് വല്ല ഗുണവും കിട്ടുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പിന്തുണയുമായി മുഖ്യമന്ത്രിമാരായ പിണറായി വിജയന്, മമതാ ബാനര്‍ജി, എന്‍ ചന്ദ്രബാബു നായിഡു, എച്ച്ഡി കുമാരസ്വാമി എന്നിവർ ഡൽഹിയിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ബംഗാളിൽ മമതയോടൊപ്പം സി. പി. എം. കൂട്ടുകൂടുമോ? കർണ്ണാടകത്തിൽ ടി. ഡി. പിയും ടി. എം. സിയും സി. പി. എമ്മും ഉണ്ടോ? ആന്ധ്രയിൽ മമതക്കും കുമാരസ്വാമിക്കും എന്തുണ്ട് കാര്യം. കേജുവിൻറെ ഡൽഹിയിൽ ഇവർക്കെല്ലാം ആപ്പീസ് ഉണ്ട് വോട്ടില്ലെന്ന് മാത്രം. മൂന്നാം മുന്നണിയും നാലാം മുന്നണിയും ഒക്കെ തട്ടിക്കൂട്ടാൻ നടക്കുന്ന നേരത്ത് പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ചികിത്സാസഹായം കിട്ടുന്ന മോദി കെയർ നടപ്പാക്കാൻ നോക്കിയാൽ നാട്ടുകാർക്ക് വല്ല ഗുണവും കിട്ടും.
Post Your Comments