പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു.
കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് കുറയ്ക്കാൻ നാരുകൾ സഹായിക്കും. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്.
Read Also : പാലാരിവട്ടം പാലം; മുഖ്യമന്ത്രി മറന്നെങ്കിലും ഇ. ശ്രീധരനെ അഭിനന്ദിച്ച് ജി. സുധാകരൻ
15 മാത്രമാണ് വാൾനട്ടിന്റെ ജിഐ. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) സൂചിക 55 ൽ താഴെയുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് അനുയോജ്യമാണെന്നും വിദഗ്ധർ പറയുന്നു.
Post Your Comments