Latest NewsKeralaNews

അമിത് ഷായുടെ 3 ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി പിണറായി വിജയന്‍, ഉത്തരം തന്നേപറ്റൂ എന്ന് കേന്ദ്രമന്ത്രി

ബിജെപിക്ക് അവസരം തന്നാല്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ വേദിയില്‍ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന വേദിയിലാണ് അമിത് ഷായുടെ വെല്ലുവിളി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനെതിരെയാണ് വെല്ലുവിളിയുമായി അമിത് ഷാ രംഗത്തെത്തിയത്.

Read Also : വിജയ യാത്രയുടെ സമാപനസമ്മേളനത്തില്‍ അമിത് ഷായെ ഷാള്‍ അണിയിക്കാന്‍ ചെന്ന ഇ.ശ്രീധരനെ ഞെട്ടിച്ച് അമിത് ഷാ

ഈ നിര്‍ണായകചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി ചെയ്തിരുന്നോ? സ്വര്‍ണം പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ എന്ന് തുറന്നുപറയണം. പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ? അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.

കേരളം അഴിമതിയുടേയും രാഷ്ട്രീയ കൊലപാതകങ്ങളുടേയും കൂത്തരങ്ങായെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അഴിമതി നടത്താന്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മല്‍സരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button