പെരുമ്പാവൂര്‍ : വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നർത്തകിയും റിയാലിറ്റി ഷോ താരവുമായ മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.
മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പോലീസ് പിടികൂടി. പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്.
Read Also : ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഇനി ആര് നിർണയിക്കും ?
2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.
Post Your Comments