ഗീര്‍ വനത്തില്‍ വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിക്ക് രക്ഷകരായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജുല, ഗ്രേറ്റര്‍ ഗീര്‍ പ്രദേശത്താണ് സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീല്‍ഡ് വര്‍ക്കര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സിംഹക്കുട്ടി വലയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.
സിംഹക്കുട്ടി അബദ്ധത്തില്‍ വലയില്കുടുങ്ങുകയായിരുന്നെന്നാണ് സൂചന.സിംഹക്കുട്ടിയുടെ അലര്‍ച്ച കേട്ട് സംഭവസ്ഥലത്തേക്ക് വന്ന ഉദ്യോഗസ്ഥർ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റ് കുട്ടികളോടൊപ്പം പെണ്‍സിംഹം സമീപത്തുതന്നെ ഇരുന്നതാണ് രക്ഷാപ്രവര്‍ത്തകരില്‍ ഭീതി ഉളവാക്കിയത്.
Forest staffs and field researchers in Rajula, Greater Gir (Gujrat) heard a roar and found a lion cub trapped in net. Lioness with other cubs was sitting nearby. To avoid strangulation of cub they put their lives at risk and freed the cub. Salute to our green guards.@CentralIfs pic.twitter.com/sHloH9bb1J
— Ramesh Pandey (@rameshpandeyifs) March 4, 2021
‘ഗുജറാത്തിലെ രാജുലയിലെ ഗ്രേറ്റര്‍ ഗിറില്‍ ഫോറസ്റ്റ് സ്റ്റാഫുകളും ഫീല്‍ഡ് ഗവേഷകരും വലിയ ഗര്‍ജ്ജനം കേട്ട് നടത്തിയ അന്വേഷണത്തിലാണ് സിംഹക്കുട്ടി വലയില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. മറ്റ് കുട്ടികളുമായി സിംഹം അടുത്ത്തന്നെ ഇരിക്കുകയായിരുന്നു. ജീവന് പണയംവച്ചായിരുന്നു ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം. ഞങ്ങളുടെ പച്ച കാവല്‍ക്കാര്‍ക്ക് സല്യൂട്ട്’ -രമേഷ് പാണ്ഡെ തന്റെ പോസ്റ്റില്‍ കുറിച്ചു.
Post Your Comments